മുന്തിരി കാഴ്ചകള്‍ ആസ്വദിച്ചൊരു സൈക്‌ളിംഗ് ആയാലോ.. കമ്പത്തേയ്ക്ക് പോകാം..
വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏത് ദിവസം ചെന്നാലും സഞ്ചരികൾക്ക് പഴുത്തു തുടുത്തു കിടക്കുന്ന മുന്തിരി കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരി പാടങ്ങളിലെ കൃഷി വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പ് കാലം ഒക്ടോബർ മുതൽ ഡിസംബർ വരെ. എന്നാൽ കമ്പത്തെ മുന്തിരി പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിയ്കാം. ഏത് സമയവും വിളവ് ലഭിയ്ക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിയ്ക്കുന്നത്. ഒരു വശത്തു പച്ച മുന്തിരി ആണെങ്കിൽ മറുഭാഗത്ത് പഴുത്തു തുടുത്ത…

